by palode on Monday, November 28, 2011 at 1:30pm
പാലോടിനടുത്ത് ഇടിഞ്ഞാറില്‍ കാട്ടിനുള്ളിലായി സ്ഥിതി ചെയ്യുന്ന കാളക്കയം വെള്ളച്ചാട്ടം സാഹസികരെയും പ്രകൃതി സ്‌നേഹികളെയും ഒരുപോലെ മാടിവിളിക്കുന്നു. തിരുവനന്തപുരത്തു നിന്ന് 35 കി. മീ. അകലെയാണ് പാലോട്. ഇവിടെനിന്നും തിരിഞ്ഞാല്‍ പെരിങ്ങമ്മലയെത്താം. പെരിങ്ങമ്മല നിന്നും ഇടിഞ്ഞാര്‍ വഴി 12 കി. മീ. ചെന്നാല്‍ കുരിശ്ശടിയായി. ഇവിടെയാണ് കാളക്കയം വെള്ളച്ചാട്ടം. അവിടേക്കുള്ള കൈചൂണ്ടിപ്പലകകള്‍ ഇല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക് വഴി കണ്ടു പിടിക്കാന്‍ സ്ഥലവാസികളുടെ സഹായം തേടാം. വെള്ളച്ചാട്ടവും പരിസരവും അതിമനോഹരമാണ്. അഗസ്‌ത്യവനത്തില്‍ ഉദ്‌ഭവിക്കുന്ന മങ്കയം അരുവിയുടെ ഭാഗമായ ഈ ജലപാതത്തിനു താഴെ ഒരു ചെറു ജലാശയം രൂപപ്പെട്ടിട്ടുണ്ട്. തെന്നുന്ന പാറകള്‍ ധാരാളമുള്ളതിനാല്‍ ജലാശയത്തിലിറങ്ങി വെള്ളച്ചാട്ടത്തെ സമീപിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കാട്ടുവഴികളിലൂടെയുള്ള സഞ്ചാരം സസ്യജന്തുസമൃദ്ധിയിലേക്കാണ് സഞ്ചാരികളെ നയിക്കുക.
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 50 കി. മീ.
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 60 കി. മീ.