പെരിങ്ങമ്മല: പാലോട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന പെരിങ്ങമ്മല, തെന്നൂര്‍-വിതുര, പൊന്മുടി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ചിറ്റൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തടത്തില്‍ ഷാനിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം കൊച്ചുവിള അന്‍സാരി ഉദ്ഘാടനം ചെയ്തു. ഷെമീര്‍, ഫാറൂഖ്, താഹ എന്നിവര്‍ പ്രസംഗിച്ചു.